Discovering The Depths

Unveiling The Essence Of Myself


  • നിഴൽ..

    ആ ചിതയുടെ ചൂടും പുകയും കരിഞ്ഞ മണവും ഇപ്പോഴും ഉള്ളിലുണ്ട്. അമ്മയുടെ ചിത കത്തിയമരുമ്പോൾ ഞാൻ വളരെ ചെറുതായിരുന്നു. ചുവന്ന തീനാളങ്ങൾക്കിടയിലൂടെ ഒരാൾ നടന്നുപോകുന്നത് ഞാൻ കണ്ടു. “അച്ഛൻ…” എന്ന് വിളിക്കാൻ തോന്നി. പക്ഷെ ആ നിഴൽ പുകച്ചുരുളുകൾക്കൊപ്പം എങ്ങോട്ടോ മാഞ്ഞുപോയി. “എന്റെ അച്ഛൻ എവിടെ?” എന്ന ചോദ്യത്തിന് അമ്മ ഒരിക്കലും മറുപടി നൽകിയിട്ടില്ല. കണ്ണുകൾ നിറഞ്ഞ്, എങ്ങോട്ടോ നോക്കി നിൽക്കും. ആ രഹസ്യം ഉള്ളിൽ വെച്ച് തന്നെ അമ്മയും പോയി. മുത്തശ്ശിയുടെ കൂടെയായിരുന്നു പിന്നെ കുറച്ചുകാലം. Continue reading

  • ആദ്യ കാഴ്ച…

    ——കോളേജ് ജീവിതം എനിക്ക് ശരിക്കും വിരസമായിരുന്നു. ഓരോ ദിവസവും ഒരുതരം ആവർത്തനമായി തോന്നും. ക്ലാസുകൾ ഒഴിവാക്കാനും, അപരിചിതമായ മുഖങ്ങളെ അകറ്റി നിർത്താനും ഞാൻ എപ്പോഴും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു. അവളെ കാണുന്നതുവരെ. അവളെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെയുള്ളിൽ വലിയൊരു മാറ്റം സംഭവിച്ചു. പെട്ടെന്നൊരു മിന്നായം പോലെ, എല്ലാ നിറങ്ങളും എന്റെ ലോകത്തേക്ക് വീണ്ടും ഒഴുകിയെത്തി. ആ ചിരി, ആ കണ്ണുകൾ… ഇത്ര പെട്ടെന്ന് എന്റെ ശ്രദ്ധ പിടിച്ചുപറ്റിയെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അന്ന് മുതൽ, Continue reading

  • ചുവരിലെ മങ്ങിയ വാക്കുകൾ…

    ——— നേരം ഉച്ചകഴിഞ്ഞ് മൂന്ന് മണിയേയായുള്ളൂ, പക്ഷേ ആകാശം കാർമേഘങ്ങളാൽ മൂടി, നേർത്ത ഇരുട്ട് ചുറ്റുമാകെ പടർന്നുനിൽക്കുന്നു. വെളിച്ചം പതിയെ മങ്ങിമാറി, എല്ലാം നിശ്ചലമായി. ഏത് നിമിഷവും പേമാരി പെയ്യാമെന്ന തോന്നൽ. വർഷങ്ങളായി ഇതാണ് ഞങ്ങളുടെ പതിവ് കാഴ്ച — ആകാശം തെളിയാൻ മറന്നുപോയതുപോലെ, നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴ. മഴയെത്തും മുൻപേ കുർബാന ചൊല്ലിയിട്ട് പള്ളിയിൽ നിന്നിറങ്ങാൻ ഞാൻ തിടുക്കം കാണിച്ചു. എല്ലാ മാസത്തിലെയും ഒരു ഞായറാഴ്ച ദേവാലയം തുറക്കുമ്പോൾ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഞാൻ Continue reading

  • മഴയത്തു വിരിഞ്ഞ സൗഹൃദം…

    പത്തു വർഷത്തിന് ശേഷം അവളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ പുസ്തക പ്രകാശനത്തിന്, അവൾ തന്റെ ഭർത്താവിനൊപ്പമാണ് വന്നത്. വർഷങ്ങൾ കടന്നുപോയിട്ടും, കത്തുകളിലൂടെയും ഇടയ്ക്കിടെയുള്ള ഫോൺ കോളുകളിലൂടെയും ഞങ്ങൾ ബന്ധപെട്ടിരുന്നു. ……. BHU യൂണിവേഴ്സിറ്റിയിൽ ഒരു talk നു വേണ്ടി ബനാറസിലേക്കുള്ള യാത്രാമധ്യേ ട്രെയിനിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. അതൊരു മൺസൂൺ കാലമായിരുന്നു, മഴ തുടർച്ചയായി പെയ്യുകയായിരുന്നു. ഒറ്റപ്പെട്ട ഏതാനും യാത്രക്കാർ ഒഴികെ കമ്പാർട്ട്മെന്റ് കൂടുതലും ശൂന്യമായിരുന്നു. തല മുതൽ കാൽ വരെ Continue reading

  • ഒരു മഴയും പെയ്തു തോരാതിരുന്നിട്ടില്ല…

    പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുടെ സൗന്ദര്യത്തേക്കാൾ, പിന്നിൽ ഒളിഞ്ഞിരിക്കുന്ന മഴക്കാർ, അതിനെയാണ് ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത്. കറുത്തിരുണ്ടുമൂടിയ മേഘങ്ങൾക്ക് ഒരുപാട് വേദനകൾ പങ്കുവെക്കാനുണ്ട്, അത് ഒരിക്കൽ കണ്ണീരായി പെയ്തിറങ്ങുന്നു.. ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ, എന്റെ തറവാട്ടു വീടിന്റെ പടിപ്പുര ഞാൻ തള്ളിത്തുറന്നു. ഒരിക്കൽ പരിചിതമായിരുന്ന കാഴ്ചകളും ശബ്ദങ്ങളും ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി. എവിടെ നോക്കിയാലും ചുക്രി, എലികളുടെ ശബ്ദം, എല്ലാം നശിച്ചു പോയി… ഞാൻ മുകളിത്തെ നിലയിലേക്ക് പടിക്കൽ കയറി, തടികൊണ്ടുള്ളതിനാൽ പലതും ഇളകി Continue reading

  • ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു എട്…

    “നിങ്ങൾ എന്നെക്കുറിച്ച് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?” നല്ല തണുപ്പുള്ള വൈകുന്നേരമായിരുന്നു അന്ന്, പുറത്ത് തണുപ്പിന്റെ കാഠിന്യം നന്നേ കൂടെ തുടങ്ങിയിരുന്നു. എതിരെ ഇരുന്നുകൊണ്ട് അവൾ ആ ചോദ്യം ചോദിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു.. വർഷങ്ങൾക്ക് മുമ്പ്, ഒരു പെൺകുട്ടി തന്റെ അച്ഛന്റെ കൈപിടിച്ച് കോളേജ് വരാന്തയിലൂടെ നടന്നു വരുന്ന ചിത്രം എന്റെ മനസ്സിൽ മിന്നിമറഞ്ഞു. അന്ന് അവൾ എന്നോട് ചോദിച്ച ആദ്യ വാക്കുകൾ ഇപ്പോഴും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. ക്രമേണ, നല്ല സ്വഹൃദം, എവിടെയോ ഞങ്ങളുടെ ഇഷ്ടങ്ങളിലും, അനിഷ്ടകളിലും കുറെ Continue reading

  • ആ കത്ത് …

    വളരെ ആകസ്മികമായി, എന്റെ cupboard വൃത്തിയാക്കുന്നതിനിടയിലാണ് ആ കത്ത് കണ്ടെത്തിയത്. ഞങ്ങളുടെ വേർപിരിയലിന് ശേഷം അവൾ എനിക്ക് എഴുതിയ അവസാനത്തെ കത്തായിരുന്നു അത്. ഞാൻ Manchester il സ്ഥലം മാറി പുതിയ ജോലി തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് വർഷത്തിലേറെയായി. അതിനിടെ പലപ്പോഴായി അവളെ ബന്ധപ്പെടാൻ കുറച്ച് ശ്രമങ്ങൾ നടത്തിയിരുന്നു, പക്ഷേ അവൾ സംസാരിക്കാൻ ആഗ്രഹിച്ചില്ല, എന്നിൽ നിന്ന് അകലം പാലിക്കാൻ അവൾ ഇഷ്ടപ്പെട്ടു. അവളെ ഒന്ന് കാണണം എന്ന് തോന്നി. ഇവിടെ നിന്ന് 200 miles അധികം Continue reading

  • അപ്രതീക്ഷിത കൂടിക്കാഴ്ച…

    മഴ ഒടുവിൽ നിലച്ചു, ഏറെ നാളുകൾക്ക് ശേഷം സൂര്യൻ തന്റെ മുഖാവരണം മാറ്റി പുഞ്ചിരിച്ചു. ഇളം കാറ്റും, നേരിയ തണുപ്പും, തെളിഞ്ഞ അന്തരീക്ഷവും. എല്ലാം കൂടെ ഒരു നല്ല സായാഹ്നം. കൂട്ടുകാർക്കായി കുറച്ചു നേരം കാത്തിരുന്നെങ്കിലും ആരും വന്നില്ല. ഞാൻ എന്റെ ക്യാമറയും എടുത്ത് ഞങ്ങളുടെ പതിവ് സ്ഥലത്തേക്ക് ഇറങ്ങി. അവധിക്ക് വന്നിട്ട് ഇന്നേക്ക് ഒരു മാസമാകുന്നു. ഈ സുഹൃത്തുക്കളും, ക്ഷേത്രവും, അതിനെ ചുറ്റിപ്പറ്റിയുള്ള കുളവും, ആൽമരവും, പിന്നെ ദാമുവേട്ടന്റെ ചായക്കടയും – അവിടെ ചർച്ച ചെയുന്ന Continue reading

  • എന്റെ സത്യാന്വേഷണം

    കഷ്ടപ്പാടുകൾ സഹിച്ചു വർഷങ്ങളോളം.. അവസാനം നാളെ ഞാൻ എന്റെ മകന്റെ അടുത്തേക്ക് പോകുകയാണ്. പലർക്കും ഇന്ന് ഉറക്കം ഇല്ലാത്ത രാത്രി ആവും, എനിക്കും.. എന്റെ വേദനകൾ മറന്നു, സമാധാനത്തോടെ ആ നല്ല നാളേക്കുവേണ്ടി ഞാൻ തെയ്യാറെടുക്കുകയാണ്. അങ്ങേയറ്റം ഞാൻ പീഡിപ്പിക്കപ്പെട്ടു. മാനസികവും ശാരീരികവുമായ പലരും എന്നെ തളർത്തി, എങ്കിലും അവന്റെ ആ ഓർമ്മകൾ ഓരോ ദിവസവും മുന്നോട്ട് പോകുവാനുള്ള ഊർജ്ജം എനിക്ക് നൽകി. നാളിതുവരെ… അവന്റെ അമ്മ അവനെ എനിക്ക് ഏൽപ്പിച്ച ദിവസം മുതൽ, ഞാൻ ആയിരുന്നു Continue reading

  • Happy birthday

    I once preferred my drinks neat, believed that was the true taste. Then, one day, I added an ice cube and observed how it absorbed the warmth, cooled the liquid, blended, and brought a refreshing chill. You, my love, are akin to that ice cube in my life. I was feeling lost and bored. Then Continue reading