ഇന്ന് ഞാൻ വെനീസ് വിടുകയാണ്. കഴിഞ്ഞ 15 ദിവസമായി ഞാൻ ഇവിടെയുണ്ട്. സുന്ദരമായ ജലപാതകൾ… അവയുടെ തീരങ്ങളാൽ ആലിംഗനം ചെയ്യപ്പെട്ട ഗംഭീരമായ കെട്ടിടങ്ങള്‍…
ഒരു വിമാനത്തിലാണ്, അത് പറക്കുന്നതും കാത്തിരിക്കുകയാണ്. ഒരുപാട് നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച നഗരമാണിത്, എന്നാൽ ഒരു ചെറിയ വിഷമം. കണ്ണുനീർ പുരണ്ട ആ മുഖം എന്റെ മനസ്സിൽ ഇടതടവില്ലാതെ തങ്ങിനിൽക്കുന്നു..
വിരസമായ യാത്രക്കിടയിൽ എപ്പോഴോ ഞാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ, ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ മനസ്സിലാക്കി. റൺവേ ലൈറ്റുകൾ കാണുകയും ക്യാബിൻ ക്രൂ അനൗൺസ്‌മെന്റ് ചെയ്യുന്നത് കേൾക്കുകയും ചെയ്തു..
ഒരു കഫേയിൽ വച്ചാണ് ഞാൻ അവനെ കണ്ടുമുട്ടിയത്, ഒരുപക്ഷേ ഒരു 12 -14 വയസുള്ള കുട്ടി. ഞങ്ങൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു, അവൻ അബദ്ധത്തിൽ എന്റെ ഫോണിൽ അവന്റെ കോഫി ഒഴിച്ചു. ഈ ദുരനുഭവം അവനെ വല്ലാതെ അലട്ടി. അവൻ കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി എവിടെയോ മറഞ്ഞു.
അടുത്ത ദിവസം, ഞങ്ങൾ വീണ്ടും കണ്ടുമുട്ടി, ഒരു കോഫി കുടിയ്ക്കാൻ ഞാൻ അവനെ ക്ഷണിച്ചു. അവൻ ഒരു നിമിഷം ആലോചിച്ചു, പക്ഷേ ഒടുവിൽ യെസ് എന്ന് പറഞ്ഞു. എനിക്ക് ഈ സ്ഥലങ്ങളെല്ലാം ഒന്ന് കാണിച്ചു തരാമോ? എനിക്ക് ഒരു ടൂർ ഗൈഡ് വേണം. അതിന് അവൻ സന്തോഷത്തോടെ സമ്മതം നൽകി. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി.
അതിനുശേഷം, ഞങ്ങൾ പലപ്പോഴും കണ്ടുമുട്ടാൻ തുടങ്ങി, അവൻ പല മനോഹരമായ സ്ഥലങ്ങളിലേക്ക് എന്നെ കൊണ്ടുപോയി. ഒരിക്കൽ അവന്റെ കുടുംബത്തെയും മാതാപിതാക്കളെയും കുറിച്ച് ഞാൻ ചോദിച്ചു, പക്ഷെ ഉത്തരം നൽകാൻ അവൻ തയ്യാറായില്ല.
ദിവസങ്ങൾ കടന്നു പോയി, എനിക്ക് മടക്കയാത്രക്കുള്ള സമയമായി. തിരിച്ചു പോകുന്നതിന്റെ തലേദിവസം, ഞാൻ കുറച്ചു പണം നൽകാൻ ശ്രമിച്ചു, പക്ഷേ അവൻ പണം സ്വീകരിക്കാൻ തയ്യാറായില്ല. അവന്റെ കണ്ണുകൽ നനയുന്നതായി ഞാൻ കണ്ടു. എന്തോ അതെ എന്നെ വല്ലാതെ സ്പര്ശിച്ചു.
അടുത്ത ദിവസം ഞാൻ പോകുന്നതിന് മുമ്പ് ഹോട്ടലിൽ എന്നെ കാണാൻ ഞാൻ അവനോട് ആവശ്യപ്പെട്ടു. പക്ഷെ അവൻ വന്നില്ല…ഞാൻ പ്രതീക്ഷിച്ചു, അപ്രതീക്ഷിതമായി കടന്നുവന്ന ആ.. ഇനി ഒരിക്കലും വരുകയില്ല!
ഞങ്ങൾ വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യത കുറവാണെന്ന തിരിച്ചറിവിൽ, ഒരു സുന്ദരമായ യാത്രയുടെ ചാരിതാർഥ്യത്തിൽ, ഞാൻ എന്റെ സീറ്റ് ബെൽറ്റ് മുറുക്കി… വിമാനം മെല്ലെ പറന്നിറങ്ങുകയായി…
Leave a comment