Discovering The Depths

Unveiling The Essence Of Myself


ആദ്യമായി …

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ആ ശബ്ദം ഞാൻ ആദ്യമായി കേട്ടു.

അമ്മയുടെ തണലിൽ സംരക്ഷിച്ച്, ചൂടും തണുപ്പും ആസ്വദിച്ചുകൊണ്ടിരുന്ന നീ ഇന്ന് ദൈവത്തിന്റെ കൈകളിലൂടെ ഭൂമിയിൽ എത്തിയിരിക്കുന്നു…

ഈ ലോകം നിനക്ക് അപരിചിതമായിരിക്കാം, എന്നിരുന്നാലും, നിന്നെ പിന്തുണയ്ക്കാനും കൈ പിടിച്ചു നടത്തുവാനും ഞങ്ങൾ ഇവിടെയുണ്ട്. അപ്പയും അമ്മയും.

തുറന്ന കരങ്ങളോടെയും ഞാൻ കുഞ്ഞിനെ ഏറ്റുവാങ്ങി. ആ ലോലമായ കൈകളിൽ എന്റെ ചെറു വിരൽ മെല്ലെ ചേർത്തു വച്ചു…

മനസ്സിൽ മന്ത്രിച്ചു ..”Welcome my little princess 🥰 ” – Elaine



Leave a comment