scene 1
ഇന്ന് ഈ മലഞ്ചെരുവിലൂടെയുള്ള എന്റെ യാത്രയിൽ ഞാൻ തനിച്ചല്ല, എപ്പോഴോ പറയാൻ ബാക്കിവെച്ച എന്റെ പ്രണയം നഷ്ടപ്പെടും എന്നെ തിരിച്ചറിയിൽ അവളുടെ കൈയിൽ മുറുകെ പിടിച്ച് ഞാൻ ഇറങ്ങുകയാണ്..
scene 2
ഒരു സ്‌കൂൾ യുവജനോത്സവത്തിനിടെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഞാൻ പ്രാസംഗ മത്സരത്തിനായി പങ്കെടുക്കുകയായിരുന്നു. അവൾ എന്റെ അരികിൽ, മോഹിനിയാട്ടത്തിന്റെ വസ്ത്രവും അണിഞ്ഞ് തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു, അന്നു എനിക്ക് ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു. അതെ, അത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്. അതായിരുന്നു ഞങ്ങളുടെ സൗഹൃദത്തിന്റെ തുടക്കം.
scene 3
പിന്നീട്, നിരവധി യുവജനോത്സവങ്ങളിൽ ഞങ്ങൾ പരസ്പരം കണ്ടുമുട്ടി, അത് ഞങ്ങളുടെ സൗഹൃദത്തിന്റെ ബന്ധം ശക്തിപ്പെടുത്തി. കുറച്ച് വർഷങ്ങൾക്ക് ശേഷം അവൾ എന്റെ അതേ കോളേജിൽ ജൂനിയർ വിദ്യാർത്ഥിയായി. ഒടുവിൽ, എപ്പോഴോ ആ സൗഹൃദം അവളോടുള്ള പ്രണയമായി, പക്ഷേ അവളോട് ആ സ്നേഹം ഏറ്റുപറയാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല..
scene 4
നാളെ അവളുടെ വിവാഹമാണ്. അവളുടെ വിവാഹത്തിൽ പങ്കെടുക്കാനും അവളെ അഭിമുഖീകരിക്കാനും എനിക്ക് കഴിയില്ല… ഞാൻ ഇവിടെ നിന്ന് പോകാനായി ബാഗ് പാക്ക് ചെയ്യുകയാണ്, അതിനിടയിലാണ് കോളിംഗ് ബെൽ കേട്ടത്.
*****
ഈ സ്ക്രിപ്റ്റ് വായിച്ചു പൂർത്തിയാക്കുന്നതിന് മുമ്പ്, എനിക്കു പോകുവാൻ ഉള്ള ട്രെയിൻ അറിയിപ്പ് ഞാൻ കേട്ടു. ഞാൻ എല്ലാ പേജുകളും ശേഖരിച്ചു, ഒരു കപ്പ് കാപ്പിയുമായി മെല്ലെ പ്ലാറ്റ്‌ഫോമിലേക്ക് നടന്നു.
ഇത് ”എന്റെ അടുത്ത പ്രോജക്റ്റ്, എന്റെ പുതിയ സിനിമ”. ആകാംക്ഷയോടെ, ഞാൻ മനസ്സിൽ തീരുമാനിച്ചു!
Leave a comment