കഷ്ടപ്പാടുകൾ സഹിച്ചു വർഷങ്ങളോളം.. അവസാനം നാളെ ഞാൻ എന്റെ മകന്റെ അടുത്തേക്ക് പോകുകയാണ്. പലർക്കും ഇന്ന് ഉറക്കം ഇല്ലാത്ത രാത്രി ആവും, എനിക്കും.. എന്റെ വേദനകൾ മറന്നു, സമാധാനത്തോടെ ആ നല്ല നാളേക്കുവേണ്ടി ഞാൻ തെയ്യാറെടുക്കുകയാണ്.
അങ്ങേയറ്റം ഞാൻ പീഡിപ്പിക്കപ്പെട്ടു. മാനസികവും ശാരീരികവുമായ പലരും എന്നെ തളർത്തി, എങ്കിലും അവന്റെ ആ ഓർമ്മകൾ ഓരോ ദിവസവും മുന്നോട്ട് പോകുവാനുള്ള ഊർജ്ജം എനിക്ക് നൽകി. നാളിതുവരെ…
അവന്റെ അമ്മ അവനെ എനിക്ക് ഏൽപ്പിച്ച ദിവസം മുതൽ, ഞാൻ ആയിരുന്നു അവന്റെ എല്ലാം. എന്റെ കൈകളിൽ കിടന്നാണ് അവൻ വളർന്നത്. എപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കൊപ്പം ഞാൻ നിന്നിരുന്നു. അവന്റെ എല്ലാ വളർച്ചയിലും ഞാൻ അവനോടൊപ്പം ഉണ്ടായിരുന്നു.
പക്ഷേ ഗൾഫിൽ പോകാനുള്ള അവന്റെ തീരുമാനത്തെ പിന്തുണയ്ക്കാൻ ഞാൻ വിസമ്മതിച്ചു, ഒടുവിൽ പാതി മനസ്സോടെ എനിക്ക് സമ്മതിക്കേണ്ടി വന്നു.
അതിനുശേഷം അവനെ ഞാൻ കണ്ടിട്ടില്ല, പിന്നീട് ഒരിക്കലും അവൻ മടങ്ങിവന്നിട്ടില്ല..
മറഞ്ഞിരിക്കുന്ന സത്യകൾ കണ്ടെത്താനുള്ള എന്റെ യാത്രയുടെ തുടക്കം അന്ന് ആരംഭിച്ചു..
ഇന്ന് അതിന്റെ പരിസമാപ്തിയിൽ എത്തിയിരിക്കുകയാണ്.
നാളെ എന്റെ വധശിക്ഷയാണ്, തൂക്കിലേറ്റുമ്പോൾ ഞാൻ സന്തോഷിക്കും.. എന്റെ നിയമത്തോട് ഞാൻ നീതി പുലർത്തി.. (to be continued)
Leave a comment