വളരെ ആകസ്മികമായി, എന്റെ cupboard വൃത്തിയാക്കുന്നതിനിടയിലാണ് ആ കത്ത് കണ്ടെത്തിയത്. ഞങ്ങളുടെ വേർപിരിയലിന് ശേഷം അവൾ എനിക്ക് എഴുതിയ അവസാനത്തെ കത്തായിരുന്നു അത്. ഞാൻ Manchester il സ്ഥലം മാറി പുതിയ ജോലി തുടങ്ങിയിട്ട് ഇപ്പോൾ അഞ്ച് വർഷത്തിലേറെയായി. അതിനിടെ പലപ്പോഴായി അവളെ ബന്ധപ്പെടാൻ കുറച്ച് ശ്രമങ്ങൾ നടത്തിയിരുന്നു, പക്ഷേ അവൾ സംസാരിക്കാൻ ആഗ്രഹിച്ചില്ല, എന്നിൽ നിന്ന് അകലം പാലിക്കാൻ അവൾ ഇഷ്ടപ്പെട്ടു.
അവളെ ഒന്ന് കാണണം എന്ന് തോന്നി. ഇവിടെ നിന്ന് 200 miles അധികം ദൂരമുണ്ട്, ഏകദേശം നാല് മണിക്കൂർ ഡ്രൈവ്. ഞാൻ ബാഗ് പാക്ക് ചെയ്ത് കാർ ഗാരേജിലേക്ക് പോയി. സാധാരണയായി, ഡ്രൈവ് എനിക്ക് ഒട്ടും ഇഷ്ടമല്ല, വളരെ ബോറിങ് ആണ്, എന്നാൽ ഇത്തവണ അങ്ങനെയല്ല.
നേരം ഇരുട്ടിതുടക്കിയിരുന്നു, Victoria St, അടുക്കുമ്പോൾ. അകലെയുള്ള Westminster കത്തീഡ്രൽ എന്റെ കാഴ്ചയിൽ തെളിഞ്ഞു തുടങ്ങി. നേരിയ ചാറ്റൽമഴയിൽ, തിളങ്ങുന്ന ലൈറ്റുകളുടെ പ്രൗഡിയിൽ ഉയർന്നു നിൽക്കുന്ന ഗാംഭീര്യമായ ഒരു ദേവാലയം.
ഇവിടെ ഒരു പബ്ബിൽ വെച്ചാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടിയത്. പിനീട്, ഏഴു വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. എന്നാൽ അവൾക്ക് cancer സ്ഥിരീകരിച്ചപ്പോൾ, അവൾ മനപൂർവ്വം അസുഖം മറച്ചുവെച്ചു, എന്നിൽ നിന്ന് അകന്നു.
പിനീട്, വേദനകളെല്ലാം അവൾ ആ കത്തിൽ ഒതുക്കി…
അവൾ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറയുടെ അടുത്തേക്ക് ഞാൻ നടന്നു, ആ നിമിഷം പള്ളിമണികൾ ഉച്ചത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.
അവളുടെ അരികിൽ എത്ര നേരം ഇരുന്നു എന്ന് എനിക്കറിയില്ല…
ആരോ എന്റെ അടുത്തേക്ക് നടന്നു വരുന്നത് പോലെ തോന്നി. പതിയെ ആ കാലൊച്ചകൾ കൂടിക്കൂടി വന്നു. അവർ എന്റെ മുന്നിൽ നിന്നപ്പോൾ അതൊരു വൈദികനാണെന്ന് മനസ്സിലായി.
ചെറിയ മടിയോടെ അദ്ദേഹം ചോദിച്ചു , “Listen Girl, child I need to close the cathedral soon !”
Leave a comment