Discovering The Depths

Unveiling The Essence Of Myself


ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു എട്…

“നിങ്ങൾ എന്നെക്കുറിച്ച് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?” നല്ല തണുപ്പുള്ള വൈകുന്നേരമായിരുന്നു അന്ന്, പുറത്ത് തണുപ്പിന്റെ കാഠിന്യം നന്നേ കൂടെ തുടങ്ങിയിരുന്നു. എതിരെ ഇരുന്നുകൊണ്ട് അവൾ ആ ചോദ്യം ചോദിക്കുമ്പോൾ വിതുമ്പുന്നുണ്ടായിരുന്നു..

വർഷങ്ങൾക്ക് മുമ്പ്, ഒരു പെൺകുട്ടി തന്റെ അച്ഛന്റെ കൈപിടിച്ച് കോളേജ് വരാന്തയിലൂടെ നടന്നു വരുന്ന ചിത്രം എന്റെ മനസ്സിൽ മിന്നിമറഞ്ഞു. അന്ന് അവൾ എന്നോട് ചോദിച്ച ആദ്യ വാക്കുകൾ ഇപ്പോഴും എന്റെ ഓർമ്മയിൽ മായാതെ നിൽക്കുന്നു. ക്രമേണ, നല്ല സ്വഹൃദം, എവിടെയോ ഞങ്ങളുടെ ഇഷ്ടങ്ങളിലും, അനിഷ്ടകളിലും കുറെ സാമ്യതകൾ, ഒടുവിൽ അതെ ഞങ്ങളുടെ വിവാഹത്തിൽ എത്തിച്ചു…

അളിയാ ഇതൊന്നു നിർത്തുവോ… അകത്തു നിന്നും കാട്ടുപോത്തിന്റെ ഗാംഭീര്യത്തോടെ അലർച്ച കേട്ടു.

അവനാണ് കട്ട, ആളു ജിമ്മൻ ആണേലും മനസ്സ് വെറും ലോലം ആണ്. പ്രേതേകിച്ചു വെല്ല്യ ലക്ഷ്യം ഒന്നും ഇല്ല. Daily ഫുഡ് അടിക്കണം, അത്രേ ഉള്ളു. അതിനുള്ള ക്യാഷ് ആരേലും പറ്റിച്ചു അവൻ ഉണ്ടാക്കിക്കോള്ളും, ഞങ്ങളുടെ ഇടയലിൽ അന്ന് അവന് മാത്രം ആണേ ജോലിയുള്ളത്.

രാവിലെ രണ്ടു ഏത്തപ്പഴം, രണ്ടു കോഴി മുട്ട പുഴുങ്ങിയത്‌, പിന്നെ ജിം. ഇതാണ് routine. അവന്റെ ഷോ കണ്ടാൽ അവൻ ആണോ trainer എന്ന് തോന്നിപോകും. ലേഡീസ് ഉണ്ടേ പിന്നെ പറയണ്ട; ബോറടി മാറ്റാൻ ഇടക്ക് ഓഫീസിൽ പോവും, എന്താണ് അവന്റെ ജോലി എന്ന് ആർക്കും വലിയ നിശചയം ഇല്ല.

ആൾക്ക് പ്രേമം, ഇഷ്ട്ടം ഒന്നും വെല്ല താല്പര്യം ഇല്ല. പറയുമ്പോൾ 4 – 5 girlfriends ഉണ്ട് പോലും, അവന്റെ ഭാഷയിൽ flirting – ബാംഗ്ലൂർ എത്തിയാൽ പേടിക്കേണ്ട ഒരു വാക്കു! ശെരിക്കുള്ള കഥ അറിയണമെങ്കിൽ weekends (ബാംഗ്ലൂർ മലയാളീസ് weekend അറിയാല്ലോ) ആവണം, കുറെ തേപ്പിന്റെ കഥകൾ, കൂടുതലും അവനെ തേച്ചു പോയവരുടെ. ഇതൊക്കെ കൊണ്ടാണ് അവന്റെ മനസ്സ് വെറും ലോലം എന്നു പറഞ്ഞത്. ആളിപ്പോൾ കട്ട anti-feminist ആണ്. അവനെ കുറച്ചു കുറേ ഉണ്ട് പറയാൻ; തത്കാലം ഇവിടെ നിർത്തട്ടെ.

എന്നെ ശ്രവിച്ചു കൊണ്ട് വേറെയും കുറെപേര് ഇരുപ്പുണ്ട്,

ചുള്ളൻ – കണ്ടാൽ ഒരു ബുദ്ധിജീവി ലുക്ക്, പക്ഷെ വെറും തോന്നൽ മാത്രമാണ്. മിക്ക സമയവും മതിലും ചാരി ഇരിപ്പാണ്. പണ്ട്‌ എപ്പോഴോ അടിച്ച കഞ്ചാവിന്റെ hangover ആണെന്ന് തോന്നും. ആള് ഒന്ന് normal ആവാൻ, ഇടക്ക് spirit മണപ്പിക്കണം. പക്ഷെ ഒരു pegil കൂടുതൽ കൊടുക്കരുത്, violent അവയും, പിന്നെ മണിച്ചിത്രതാഴ് പൂട്ടും നോക്കി ഓടേണ്ടിവരും..

പൊട്ടൻ – ഞങ്ങളുടെ cook. ചപ്പാത്തിയും, മത്തിക്കറിയും ആണ് ആളുടെ സ്പെഷ്യൽ. ഇടക്ക് പൊറോട്ട അടിക്കും. ചില ദിവസം ചെവിയിൽ ഒരു headsetയും തിരുകി ആളു അടുക്കളയിൽ കയറും, അന്ന് ചപ്പാത്തിക്കും, പൊറോട്ടക്കും നല്ല മയം ആണ്! ആ ദേഷ്യം മുഴുവൻ മാവിനോടാവും. ചിലപ്പോ വിചാരിക്കും അവൾക്ക് എന്നും അവനെ വിളിച്ചൂടെ എന്ന്…

മത്തിക്കറി പിന്നെ പറയണ്ട, അന്നാമ്മ വേറേ തുണി വേറേ, മുല്ലപെരിയാർ അണകെട്ട് തുറന്നത് പോലെ ചാറു ഒഴുകി ഇറങ്ങും, പിന്നെ പ്ലേറ്റിൽ അവിടെ ഇവിടെ കുറെ ചെക്ക്ഡാം പണിയണം. അതിപ്പോ കറി ഏതുമാവട്ടെ, ചിക്കൻ, കടല അവസ്ഥ ഇത് തന്നെ. എന്തൊക്കെ പറഞ്ഞാലും, ആൾക്ക് കുറച് മല്ലി പൊടി, ലേശം മുളക് പൊടി, ഗരംമസാല, അതിനു കണക്കൊന്നും ഇല്ല, ആവശ്യത്തിൽ കൂടുതൽ ഉപ്പ്, പിന്നെ ചെറിയേ..യേ ഉള്ളി ഉണ്ടേ കുസാലെ കുസാൽ; സാധനം റെഡി. ഇനി പാത്രം ആര് കഴുകും എന്ന് ചിട്ടി ഇട്ടു തീരുമാനിക്കാം…

ഇസ്തിരികുട്ടൻ – ഞങ്ങളുടെ finance കം outdoor മാനേജർ. അലക്കി തേച്ചു വാടിപ്പോലത്തെ shirtയും pantയും, അതും inside ചെയ്ത്, എണ്ണ പറ്റി ഒതുക്കിയ മുടിയും, ഇതാണ് അവന്റെ ലക്ഷണം. അതിപ്പോ അഞ്ചു രൂപ പപ്പടം വാങ്ങാൻ അയാലും inside ചെയ്യാതെ ആളു പുറത്തേക്കിറങ്ങില്ല. north 24 kaatham ഫഹദിന്റെ ഒരു പതിപ്പ്…

പുറത്തു പോയാൽ പിന്നെ ആളെ കിട്ടില്ല. താഴത്തെ ജോസേട്ടന്റെ കടയിൽ പോവാനായാലും, taverekere മാർക്കറ്റിൽ പോവാനായാലും ഒരേ ദൂരവും, സമയവും. അരിയും വെച്ച് സാധനം വാങ്ങാൻ അവനെ വിടാൻ പറ്റില്ല. അന്ന് പട്ടിണി ആവും…

ആ ലിസ്റ്റ് അങ്ങു നീണ്ടു പോവുന്നു – ചാത്തൻ, കൊച്ചു, കണ്ണാപ്പി, ഡിങ്കൻ, വെട്ടു, റോക്ക്, ക്രിസ്റ്റി അങ്ങനെ. എല്ലാരേയും, പിന്നീട് കൂടുതൽ പരിചയപ്പെടുത്താം…

പിന്നെ ഞാൻ, ആരുടെയോ വക്കും കേട്ട് Rs:/-199 യുടെ KSRTC ടിക്കറ്റും എടുത്ത്, ഒരു ചെണ്ട ബാഗും, അതിൽ കുറെ മുഷിഞ്ഞ തുണിയും, കൈയിൽ അച്ഛൻ മേടിച്ചു തന്ന Rs:/-500 യുടെ Reliance സോപ്പ് പെട്ടി കണക്കെ ഫോണുമായി, എട്ടും പൊട്ടും അറിയാതെ, ബാഗ്ലൂർ lifeയും സ്വപ്നം കണ്ട് ബസ് കയറിയവൻ. കൈയിൽ എല്ലാം കൂടെ അന്ന് ഒരു Rs:/-1000 കാണണം.

വർഷങ്ങൾക്കു ശേഷം, ഇന്ന് ഞങ്ങൾ ചുള്ളന്റെ house warmingനു ഒത്തുകൂടി. അവനിൽ ആണ് ഞങ്ങളുടെ ഏകെ പ്രേതിക്ഷ. ഇപ്പോഴും bachelor, still looking like a wow… ആ മുഖത്ത് പഴയ സന്തോഷമുണ്ട്, ഇന്നർ പീസ് …!

അധ്യായം 1 – ഇംഗ്ലീഷ് പഠനം — will continue



One response to “ജീവിതത്തിൽ നിന്ന് ചീന്തി എടുത്ത ഒരു എട്…”

  1. very good narration. Especially ‘Mathikkari’.

    Cudos!!!!!!

    Like

Leave a comment