പുറത്ത് ശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു, മഴയുടെ സൗന്ദര്യത്തേക്കാൾ, പിന്നിൽ ഒളിഞ്ഞിരിക്കുന്ന മഴക്കാർ, അതിനെയാണ് ഞാൻ ഇപ്പോൾ സ്നേഹിക്കുന്നത്. കറുത്തിരുണ്ടുമൂടിയ മേഘങ്ങൾക്ക് ഒരുപാട് വേദനകൾ പങ്കുവെക്കാനുണ്ട്, അത് ഒരിക്കൽ കണ്ണീരായി പെയ്തിറങ്ങുന്നു..
ഒരു റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ, എന്റെ തറവാട്ടു വീടിന്റെ പടിപ്പുര ഞാൻ തള്ളിത്തുറന്നു. ഒരിക്കൽ പരിചിതമായിരുന്ന കാഴ്ചകളും ശബ്ദങ്ങളും ഇപ്പോൾ പൂർണ്ണമായും ഇല്ലാതായി. എവിടെ നോക്കിയാലും ചുക്രി, എലികളുടെ ശബ്ദം, എല്ലാം നശിച്ചു പോയി…
ഞാൻ മുകളിത്തെ നിലയിലേക്ക് പടിക്കൽ കയറി, തടികൊണ്ടുള്ളതിനാൽ പലതും ഇളകി ദ്രവിച്ച പോയി. നടുമുറിയുടെ വാതിൽ ഭാഗികമായി തുറന്നിരുന്നു. ഒരുകാലത്തു അതായിരുന്നു എന്റെ ലോകം..
ജാഗ്രതയോടെ ഞാൻ ആ വാതിൽ അകത്തേക്ക് തള്ളി, രക്തക്കറകളും മരണത്തിന്റെ ഗന്ധവും വെളിപ്പെടുത്തുന്ന ഒരു ഉച്ചത്തിലുള്ള നിലവിളി മുറിയിൽ പ്രതിധ്വനിച്ചു. എന്റെ ഭൂതകാലത്തിന്റെ അവശിഷ്ടം…
ജാലകങ്ങൾ അടഞ്ഞുതുടങ്ങി, മഴയുടെ ത്രീവ്രത കൂടിക്കൊണ്ടിരുന്നു. ഇടിമിന്നലിന്റെ അകമ്പടിയോടെ, കാറ്റു തന്റെ വിശ്വരൂപം പ്രാപിക്കുന്നു.
ഞാൻ ആ ജനാലകൾ അടുത്തേക്ക് നടന്നു, മഴ പുറത്തെ കാഴ്ച മറച്ചിരുന്നു, അകലെ ജ്വലിക്കുന്ന ആ മങ്ങിയ വെളിച്ചം എനിക്ക് അപ്പോഴും കാണാം.
എന്റെ അസ്ഥിത്തറയിൽ, ആ വെളിച്ചം ശാന്തമായി ജ്വലികൊണ്ടിരുന്നു..
Leave a comment