Discovering The Depths

Unveiling The Essence Of Myself


ചുവരിലെ മങ്ങിയ വാക്കുകൾ…

———

നേരം ഉച്ചകഴിഞ്ഞ് മൂന്ന് മണിയേയായുള്ളൂ, പക്ഷേ ആകാശം കാർമേഘങ്ങളാൽ മൂടി, നേർത്ത ഇരുട്ട് ചുറ്റുമാകെ പടർന്നുനിൽക്കുന്നു. വെളിച്ചം പതിയെ മങ്ങിമാറി, എല്ലാം നിശ്ചലമായി. ഏത് നിമിഷവും പേമാരി പെയ്യാമെന്ന തോന്നൽ. വർഷങ്ങളായി ഇതാണ് ഞങ്ങളുടെ പതിവ് കാഴ്ച — ആകാശം തെളിയാൻ മറന്നുപോയതുപോലെ, നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴ.

മഴയെത്തും മുൻപേ കുർബാന ചൊല്ലിയിട്ട് പള്ളിയിൽ നിന്നിറങ്ങാൻ ഞാൻ തിടുക്കം കാണിച്ചു. എല്ലാ മാസത്തിലെയും ഒരു ഞായറാഴ്ച ദേവാലയം തുറക്കുമ്പോൾ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഞാൻ ഇവിടെ വരാറുണ്ട്. പത്തോ ഇരുപതോ പേർ, അധികവും പ്രായമായവർ, അല്ലാതെ അധികമാരെയും കാണാറില്ല.

കുർബാന കഴിഞ്ഞു പള്ളിയുടെ പുറത്തിറങ്ങിയപ്പോൾ, അടുത്തുള്ള കെട്ടിടത്തിൽ ഒരു നേരിയ വെളിച്ചം കണ്ടു. ആ സ്ഥലം ഒന്നു പോയി നോക്കാമെന്ന് വിചാരിച്ചു. വൃത്തിയാക്കാതെയും പെയിന്റ് ചെയ്യാതെയും, ചെടികൾ വളർന്ന്, ഉപേക്ഷിക്കപ്പെട്ട ഒരു സ്ഥലമായി അത് തോന്നി. അകത്തേക്ക് നോക്കിയപ്പോൾ ഒരു വൃദ്ധയെ കണ്ടു. അവർക്ക് എന്നെ മനസ്സിലായി, പക്ഷേ അവർ എന്നെ മനഃപൂർവം ഒഴിവാക്കുന്നതുപോലെ, നോക്കിയില്ല. ഒരു കുടയുമായി ഒരു കൊച്ചുകുട്ടി അവരെയും കാത്ത് പുറത്ത് നിൽക്കുന്നുണ്ടായിരുന്നു. അവൻ എന്റെ അടുത്തേക്ക് വന്നു, കൈകളിൽ തൊട്ടുകൊണ്ട് ചോദിച്ചു, “ഇതെന്താ സ്ഥലമാ?”

ഒരു നിമിഷം ഞാൻ അവിടെ നിന്നു. കെട്ടിടത്തിന്റെ മുകളിലായി, പായൽ പിടിച്ച് മങ്ങിയ ചുവരിൽ എഴുതിയിരുന്ന ചില വാക്കുകൾ ശ്രദ്ധയിൽപ്പെട്ടു. വായിക്കാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ഞാൻ പതിയെ വായിക്കാൻ തുടങ്ങി…



Leave a comment