Uncategorized
-
നിഴൽ..
ആ ചിതയുടെ ചൂടും പുകയും കരിഞ്ഞ മണവും ഇപ്പോഴും ഉള്ളിലുണ്ട്. അമ്മയുടെ ചിത കത്തിയമരുമ്പോൾ ഞാൻ വളരെ ചെറുതായിരുന്നു. ചുവന്ന തീനാളങ്ങൾക്കിടയിലൂടെ ഒരാൾ നടന്നുപോകുന്നത് ഞാൻ കണ്ടു. “അച്ഛൻ…” എന്ന് വിളിക്കാൻ തോന്നി. പക്ഷെ ആ നിഴൽ പുകച്ചുരുളുകൾക്കൊപ്പം എങ്ങോട്ടോ മാഞ്ഞുപോയി. “എന്റെ അച്ഛൻ എവിടെ?” എന്ന ചോദ്യത്തിന് അമ്മ ഒരിക്കലും മറുപടി നൽകിയിട്ടില്ല. കണ്ണുകൾ നിറഞ്ഞ്, എങ്ങോട്ടോ നോക്കി നിൽക്കും. ആ രഹസ്യം ഉള്ളിൽ വെച്ച് തന്നെ അമ്മയും പോയി. മുത്തശ്ശിയുടെ കൂടെയായിരുന്നു പിന്നെ കുറച്ചുകാലം. Continue reading
-
ആദ്യ കാഴ്ച…
——കോളേജ് ജീവിതം എനിക്ക് ശരിക്കും വിരസമായിരുന്നു. ഓരോ ദിവസവും ഒരുതരം ആവർത്തനമായി തോന്നും. ക്ലാസുകൾ ഒഴിവാക്കാനും, അപരിചിതമായ മുഖങ്ങളെ അകറ്റി നിർത്താനും ഞാൻ എപ്പോഴും ഓരോ കാരണങ്ങൾ കണ്ടെത്തിയിരുന്നു. അവളെ കാണുന്നതുവരെ. അവളെ ആദ്യമായി കണ്ട ആ നിമിഷം മുതൽ എന്റെയുള്ളിൽ വലിയൊരു മാറ്റം സംഭവിച്ചു. പെട്ടെന്നൊരു മിന്നായം പോലെ, എല്ലാ നിറങ്ങളും എന്റെ ലോകത്തേക്ക് വീണ്ടും ഒഴുകിയെത്തി. ആ ചിരി, ആ കണ്ണുകൾ… ഇത്ര പെട്ടെന്ന് എന്റെ ശ്രദ്ധ പിടിച്ചുപറ്റിയെന്നോർത്ത് ഞാൻ അത്ഭുതപ്പെട്ടു. അന്ന് മുതൽ, Continue reading
-
ചുവരിലെ മങ്ങിയ വാക്കുകൾ…
——— നേരം ഉച്ചകഴിഞ്ഞ് മൂന്ന് മണിയേയായുള്ളൂ, പക്ഷേ ആകാശം കാർമേഘങ്ങളാൽ മൂടി, നേർത്ത ഇരുട്ട് ചുറ്റുമാകെ പടർന്നുനിൽക്കുന്നു. വെളിച്ചം പതിയെ മങ്ങിമാറി, എല്ലാം നിശ്ചലമായി. ഏത് നിമിഷവും പേമാരി പെയ്യാമെന്ന തോന്നൽ. വർഷങ്ങളായി ഇതാണ് ഞങ്ങളുടെ പതിവ് കാഴ്ച — ആകാശം തെളിയാൻ മറന്നുപോയതുപോലെ, നിലയ്ക്കാതെ പെയ്യുന്ന കനത്ത മഴ. മഴയെത്തും മുൻപേ കുർബാന ചൊല്ലിയിട്ട് പള്ളിയിൽ നിന്നിറങ്ങാൻ ഞാൻ തിടുക്കം കാണിച്ചു. എല്ലാ മാസത്തിലെയും ഒരു ഞായറാഴ്ച ദേവാലയം തുറക്കുമ്പോൾ, വിശുദ്ധ കുർബാന അർപ്പിക്കുവാൻ ഞാൻ Continue reading
-
മഴയത്തു വിരിഞ്ഞ സൗഹൃദം…
പത്തു വർഷത്തിന് ശേഷം അവളെ വീണ്ടും കാണുന്നതിൽ എനിക്ക് സന്തോഷമുണ്ട്. എന്റെ പുസ്തക പ്രകാശനത്തിന്, അവൾ തന്റെ ഭർത്താവിനൊപ്പമാണ് വന്നത്. വർഷങ്ങൾ കടന്നുപോയിട്ടും, കത്തുകളിലൂടെയും ഇടയ്ക്കിടെയുള്ള ഫോൺ കോളുകളിലൂടെയും ഞങ്ങൾ ബന്ധപെട്ടിരുന്നു. ……. BHU യൂണിവേഴ്സിറ്റിയിൽ ഒരു talk നു വേണ്ടി ബനാറസിലേക്കുള്ള യാത്രാമധ്യേ ട്രെയിനിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. അതൊരു മൺസൂൺ കാലമായിരുന്നു, മഴ തുടർച്ചയായി പെയ്യുകയായിരുന്നു. ഒറ്റപ്പെട്ട ഏതാനും യാത്രക്കാർ ഒഴികെ കമ്പാർട്ട്മെന്റ് കൂടുതലും ശൂന്യമായിരുന്നു. തല മുതൽ കാൽ വരെ Continue reading
-
Happy birthday
I once preferred my drinks neat, believed that was the true taste. Then, one day, I added an ice cube and observed how it absorbed the warmth, cooled the liquid, blended, and brought a refreshing chill. You, my love, are akin to that ice cube in my life. I was feeling lost and bored. Then Continue reading