Discovering The Depths

Unveiling The Essence Of Myself


തിരികെ പോകുന്നു…

സമയം ഇപ്പോൾ 4 മണി, രാത്രിയിൽ എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.. മനസ്സിലൂടെ കടന്നുപോകുന്ന ഒരുപാട് ഓർമ്മകൾ.. എന്റെ കുട്ടിക്കാലവും, തോടും, പുഴയും, പിന്നെ കോടമഞ്ഞും, തേയില തോട്ടവും അതെ, ഇടുക്കിയുടെ പ്രകൃതി ഭംഗി, വാക്കുകളിൽ പറഞ്ഞറിയിക്കാൻ വയ്യ..

25 വർഷം മുമ്പ്, ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് തീരുമാനിച്ചു ഞാൻ ഇറങ്ങിയതാണ്‌. പക്ഷെ ആ ഫോൺ കോൾ, എന്നെ ഇവിടെ എത്തിച്ചു, മയിലുകൾ താണ്ടി, ഈ ഹോട്ടൽ മുറിയിൽ, തനിച്ചു ഓർമ്മകളിലൂടെ…

എനിക്ക് പോകാനുള്ള സമയമായി എന്നു തോന്നുന്നു. അതെ, ആ വിളി വന്നു. “സർ, നമുക്ക് പോകാം, കാർ റെഡി”. തെരുവ് വിളക്കിൽ ഞാൻ അവന്റെ മുഖം അവ്യക്തമായി ഒന്നു കണ്ടു. പിനീട് ഞാൻ പിൻ സീറ്റിൽ ഇരുപ്പായി.. പാൽ, പേപ്പർ വാനിന്റെയും പ്രഭാത ഗതാഗതത്തിലൂടെ, ഞങ്ങൾ പതുക്കെ പട്ടണത്തിന് പുറത്തേക്ക്, തെരുവ് വിളക്ക് പതുക്കെ അപ്രത്യക്ഷമായി തുടങ്ങി.

എപ്പോഴോ അറിയാതെ ഞാൻ ഉറങ്ങിപ്പോയി, “സർ ഒരു ചായ ആയല്ലോ”. ഞങ്ങൾ ഹൈറേഞ്ചിൽ കയറാൻ തുടങ്ങിയിരുന്നു. പുറത്ത്‌ ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ട്. മൂടൽമഞ്ഞ് നിറഞ്ഞ മലനിരകലെ നോക്കി, ഈ ചാറ്റൽമഴയിൽ ചൂടു ചായ ഊതി ഊതി ഒന്നു കുടിച്ചു നോക്കണം, ഒരു വേറിട്ട അനുഭവമാണ് – നിങ്ങൾക്കത് എവിടെയും കിട്ടില്ല. സ്നേഹത്തോടെ അമ്മയുടെ ചായ പോലെ, ഇടുക്കിയുടെ ചായ. എവിടെയോ മറന്നു പോയ എന്റെ സൗഭാഗ്യം. വളരെക്കാലം മുമ്പ് തിരികെ വരേണ്ടതായിരുന്നു. ഞാൻ ഉൾപ്പെടുന്ന എന്റെ വേരുകളിലേക്ക്..

എല്ലാറ്റിനും പുറകെ അനന്തമായി ഓടി, എല്ലാം നേടിയെടുക്കാൻ ശ്രമിച്ചു, ഒടുവിൽ ഞാൻ തനിച്ചാണെന്ന് തിരിച്ചറിവ്‌ മനസ്സിലാക്കാൻ വളരെ വൈകിയിരുന്നു.

ഇന്നു എന്റെ ജീവിതത്തിലെ നിർണായക ദിവസങ്ങളിലൊന്നാണ്..

ഞങ്ങൾ ഏകദേശം സ്ഥലത്ത് എത്തുന്നു, ഇനി കുറച്ചു മണിക്കൂർ മാത്രം…

ഒടുവിൽ ഞാൻ ആശബ്ദം കേട്ടു “സർ പറഞ്ഞ സ്ഥലത്തെ എത്തി, കാർ സ്. ജോർജ് ഹോസ്പിറ്റൽ മുന്നിൽ നിർത്തി”. എന്റെ ഹൃദയമിടിപ്പ് പതിയെ വർദ്ധിച്ചു.. ആശുപത്രി മുറ്റത്ത് കൂടി മെല്ലെ നടന്നു തുടങ്ങി….



Leave a comment