ഞാൻ പതിയെ മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ ആ കരങ്ങൾ എന്റെ നേരെ നീണ്ടു.. തലക്കു നല്ല ഭാരം തോന്നുന്നു, എനിക്ക് എന്താണ് സംഭവിച്ചതെന്നോ ഞാൻ ഇപ്പോൾ എവിടെയാണെന്നോ ഓർമ്മയില്ല.
അബോധാവസ്ഥയിൽ എപ്പോഴോ ആ മുഖം കണ്ടത്തുപോലെ. ഒരു മൂത്ത സഹോദരന്റെ സ്നേഹവും വാത്സല്യവും അയാളുടെ കണ്ണുകളിൽ
എനിക്ക് കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു ഹോസ്പിറ്റൽ വരാന്തകളിക്കോടെ ഞാൻ മെല്ലെ നടന്നു തുടങ്ങി.
പുറത്ത് ഒരു സ്ത്രീ ഞങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു, ഞങ്ങൾ വരുന്നതായി കണ്ടപ്പോൾ അവൾ അവളുടെ കൈകളിൽ കരുതിയ പൂച്ചെണ്ടുകൾ എനിക്ക് സമ്മാനിച്ചു, ചെറു പുഞ്ചിരിയോടെ കാറിന്റെ വാതിലുകൾ എനിക്കായി തുറന്നു തന്നു.
കാർ നഗരത്തിന് പുറത്തുള്ള ഗ്രാമകളിലൂടെ പതുക്കെ നീങ്ങുന്നു.. ഞാൻ ആരാണ്, എന്തുകൊണ്ടാണ് നിങ്ങൾ എന്നെ സഹായിക്കുന്നത്.. ഈ രണ്ട് ചോദ്യങ്ങൾക്കും എനിക്ക് കാര്യമായ പ്രതികരണം ലഭിച്ചില്ല..
എന്റെ ഉള്ളിൽ ഉത്തരം ഇല്ലാതെ മുഴങ്ങി കൊണ്ടിരുന്നു – ഞാൻ ആരാണ്..?
Leave a comment