-
സ്ക്രിപ്റ്റുകൾ …
scene 1 ഇന്ന് ഈ മലഞ്ചെരുവിലൂടെയുള്ള എന്റെ യാത്രയിൽ ഞാൻ തനിച്ചല്ല, എപ്പോഴോ പറയാൻ ബാക്കിവെച്ച എന്റെ പ്രണയം നഷ്ടപ്പെടും എന്നെ തിരിച്ചറിയിൽ അവളുടെ കൈയിൽ മുറുകെ പിടിച്ച് ഞാൻ ഇറങ്ങുകയാണ്.. scene 2 ഒരു സ്‌കൂൾ യുവജനോത്സവത്തിനിടെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഞാൻ പ്രാസംഗ മത്സരത്തിനായി പങ്കെടുക്കുകയായിരുന്നു. അവൾ എന്റെ അരികിൽ, മോഹിനിയാട്ടത്തിന്റെ വസ്ത്രവും അണിഞ്ഞ് തന്റെ ഊഴവും കാത്തിരിക്കുകയായിരുന്നു, അന്നു എനിക്ക് ഒരു പുഞ്ചിരി അവൾ സമ്മാനിച്ചു. അതെ, അത് ഇപ്പോഴും എന്റെ Continue reading
-
ആദ്യമായി …
മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് ഒടുവിൽ ആ ശബ്ദം ഞാൻ ആദ്യമായി കേട്ടു. അമ്മയുടെ തണലിൽ സംരക്ഷിച്ച്, ചൂടും തണുപ്പും ആസ്വദിച്ചുകൊണ്ടിരുന്ന നീ ഇന്ന് ദൈവത്തിന്റെ കൈകളിലൂടെ ഭൂമിയിൽ എത്തിയിരിക്കുന്നു… ഈ ലോകം നിനക്ക് അപരിചിതമായിരിക്കാം, എന്നിരുന്നാലും, നിന്നെ പിന്തുണയ്ക്കാനും കൈ പിടിച്ചു നടത്തുവാനും ഞങ്ങൾ ഇവിടെയുണ്ട്. അപ്പയും അമ്മയും. തുറന്ന കരങ്ങളോടെയും ഞാൻ കുഞ്ഞിനെ ഏറ്റുവാങ്ങി. ആ ലോലമായ കൈകളിൽ എന്റെ ചെറു വിരൽ മെല്ലെ ചേർത്തു വച്ചു… മനസ്സിൽ മന്ത്രിച്ചു ..”Welcome my little princess 🥰 ” – Elaine Continue reading
-
ആ യാത്രാനുഭവം
ഇന്ന് ഞാൻ വെനീസ് വിടുകയാണ്. കഴിഞ്ഞ 15 ദിവസമായി ഞാൻ ഇവിടെയുണ്ട്. സുന്ദരമായ ജലപാതകൾ… അവയുടെ തീരങ്ങളാൽ ആലിംഗനം ചെയ്യപ്പെട്ട ഗംഭീരമായ കെട്ടിടങ്ങള്‍… ഒരു വിമാനത്തിലാണ്, അത് പറക്കുന്നതും കാത്തിരിക്കുകയാണ്. ഒരുപാട് നല്ല നിമിഷങ്ങൾ എനിക്ക് സമ്മാനിച്ച നഗരമാണിത്, എന്നാൽ ഒരു ചെറിയ വിഷമം. കണ്ണുനീർ പുരണ്ട ആ മുഖം എന്റെ മനസ്സിൽ ഇടതടവില്ലാതെ തങ്ങിനിൽക്കുന്നു.. വിരസമായ യാത്രക്കിടയിൽ എപ്പോഴോ ഞാൻ മയങ്ങിപ്പോയി. ഉണർന്നപ്പോൾ, ഞങ്ങൾ ലക്ഷ്യസ്ഥാനത്ത് ഇറങ്ങാൻ പോകുകയാണെന്ന് ഞാൻ മനസ്സിലാക്കി. റൺവേ ലൈറ്റുകൾ കാണുകയും Continue reading
-
ഞാൻ ആരാണ്..?
ഞാൻ പതിയെ മയക്കത്തിൽ നിന്നും ഉണർന്നപ്പോൾ ആ കരങ്ങൾ എന്റെ നേരെ നീണ്ടു.. തലക്കു നല്ല ഭാരം തോന്നുന്നു, എനിക്ക് എന്താണ് സംഭവിച്ചതെന്നോ ഞാൻ ഇപ്പോൾ എവിടെയാണെന്നോ ഓർമ്മയില്ല. അബോധാവസ്ഥയിൽ എപ്പോഴോ ആ മുഖം കണ്ടത്തുപോലെ. ഒരു മൂത്ത സഹോദരന്റെ സ്നേഹവും വാത്സല്യവും അയാളുടെ കണ്ണുകളിൽഎനിക്ക് കാണാൻ സാധിച്ചു. അദ്ദേഹത്തിന്റെ കൈകൾ പിടിച്ചു ഹോസ്പിറ്റൽ വരാന്തകളിക്കോടെ ഞാൻ മെല്ലെ നടന്നു തുടങ്ങി. പുറത്ത് ഒരു സ്ത്രീ ഞങ്ങൾക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു, ഞങ്ങൾ വരുന്നതായി കണ്ടപ്പോൾ അവൾ അവളുടെ കൈകളിൽ Continue reading
-
തിരികെ പോകുന്നു…
സമയം ഇപ്പോൾ 4 മണി, രാത്രിയിൽ എനിക്ക് ഒട്ടും ഉറങ്ങാൻ കഴിഞ്ഞില്ല.. മനസ്സിലൂടെ കടന്നുപോകുന്ന ഒരുപാട് ഓർമ്മകൾ.. എന്റെ കുട്ടിക്കാലവും, തോടും, പുഴയും, പിന്നെ കോടമഞ്ഞും, തേയില തോട്ടവും അതെ, ഇടുക്കിയുടെ പ്രകൃതി ഭംഗി, വാക്കുകളിൽ പറഞ്ഞറിയിക്കാൻ വയ്യ.. 25 വർഷം മുമ്പ്, ഇനി ഒരിക്കലും തിരിച്ചു വരില്ല എന്ന് തീരുമാനിച്ചു ഞാൻ ഇറങ്ങിയതാണ്. പക്ഷെ ആ ഫോൺ കോൾ, എന്നെ ഇവിടെ എത്തിച്ചു, മയിലുകൾ താണ്ടി, ഈ ഹോട്ടൽ മുറിയിൽ, തനിച്ചു ഓർമ്മകളിലൂടെ… എനിക്ക് പോകാനുള്ള Continue reading